ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ റാം ഗോപാൽ വർമക്കെതിരെ പൊലീസ് കേസെടുത്തു. തെലുങ്കുദേശം നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
‘വ്യൂഹം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് റാം മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പ്രാചരിപ്പിച്ചത്.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചത്.ഇതിന് പുറമെ ഉപമുഖ്യമന്ത്രി പവൻ കല്യാകല്യാണിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
ALSO READ; ക്ലാസിൽ സംസാരിച്ച കുട്ടികളുടെ വായിൽ ടേപ്പൊട്ടിച്ചു: അധ്യാപികയ്‌ക്കെതിരെ വടിയെടുത്ത് തഞ്ചാവൂർ കളക്ടർ
ചിത്രം വൈറലായതോടെ തെലുങ്കുദേശം നേതാവ് രാമലിംഗമാണ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ സംവിധായകനെതിരേ കേസെടുത്തിരിക്കുന്നത്.
ENGLISH NEWS SUMAMRY: Film director Ram Gopal Varma is facing action from police ih for allegedly sharing morphed images of Telugu Desam party leaders, including Chief Minister N Chandra Babu Naidu
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here