ഓസ്കാർ അവാർഡ് നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയതല്ല എന്ന ഞെട്ടിക്കുന്ന ആരോപണവുമായി സംവിധായകൻ റാം ഗോപാൽ വർമ്മ രംഗത്ത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലാണ് സംവിധായകൻ ‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ ഗാനത്തെ കുറിച്ചും അതിന് പിറകിലെ പ്രശ്നങ്ങളെ കുറിച്ചും വ്യക്തമാക്കിയത്.
യഥാർത്ഥത്തിൽ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ആ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് രാം ഗോപാൽ വർമ ആരോപിച്ചു. കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്ക് നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് എന്ന സംവിധായകൻ പൊട്ടിത്തെറിച്ചുവെന്നും, എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു കയർത്ത സംവിധായകന് മഹത്തായ മറുപടിയാണ് റഹ്മാൻ നൽകിയതെന്നും രാം ഗോപാൽ വർമ പറഞ്ഞു.
രാം ഗോപാൽ വർമ ജയ്‌ഹോ എന്ന പാട്ടിനെ കുറിച്ച്
2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന സിനിമയ്ക്കായാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് ഇതു ചെയ്തത്. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അദ്ദേഹം തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here