‘സന്ദീപേ നിന്റെ കാലുകളുടെ ചിത്രം എനിക്ക് വാട്സാപ്പിൽ അയച്ചു തരൂ ഞാൻ അതൊന്ന് തൊട്ടോട്ടെ’; ആനിമൽ സിനിമ കണ്ട് സംവിധായകനോട് രാം ഗോപാൽ വർമ

രൺബീർ കപൂർ ചിത്രം ആനിമൽ കണ്ട് എസ് എ രൂപത്തിൽ റിവ്യൂ എഴുതി നൽകി സംവിധായകൻ രാം ഗോപാൽ വർമ. മൂന്ന് പേജോളം വരുന്ന റിവ്യൂ ആണ് രാം ഗോപാൽ വർമ്മ ചിത്രത്തെ കുറിച്ച് എഴുതി നൽകിയത്. സംവിധായകന്റെ റിവ്യൂ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ആനിമലിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡിയോട് അദ്ദേഹത്തിന്റെ കാലുകളുടെ ചിത്രം അയച്ചു തരാൻ റിവ്യൂവിൽ രാം ഗോപാൽ വർമ്മ പറയുന്നുണ്ട്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ALSO READ: ‘കൾട്ട്’ സ്ത്രീവിരുദ്ധത തുടർന്ന് അർജുൻ റെഡ്ഡി സംവിധായകൻ, രൺബീർ കപൂർ ചിത്രം ആനിമലിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തൃഷ

‘സന്ദീപേ നിന്റെ കാലുകളുടെ ചിത്രം എനിക്ക് വാട്സാപ്പിൽ അയച്ചു തരൂ ഞാൻ അതൊന്ന് തൊട്ടോട്ടെ’ എന്നാണ്‌ രാം ഗോപാൽ വർമ പറയുന്നത്. ഈ സിനിമയിലെ രൺബീറിനെ പോലെ അഭിനയിക്കാൻ എല്ലാ ഭാഷകളിലുമുള്ള താരങ്ങളും ആഗ്രഹിക്കുമെന്നും, ഇനി വരുന്ന എഴുത്തുകാർക്കും സംവിധായകർക്കും ഈ സിനിമ ഒരു മാതൃകയാകുമെന്നും രാം ഗോപാൽ വർമ കുറിച്ചു.

അതേസമയം, ആനിമലിനെതിരെ ഒരു കൂട്ടം പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. അർജുൻ റെഡ്ഡി സംവിധായകനായ സന്ദീപ് റെഡ്ഡിയുടെ രണ്ടാമത്തെ ചിത്രമായ ആനിമലിൽ സ്ത്രീവിരുദ്ധതയുണ്ട് എന്ന് കാണിച്ചാണ് ഇപ്പോൾ പലരും രംഗത്തെത്തിയിരിക്കുന്നത്. അർജുൻ റെഡ്ഡിയിലും ധാരാളം വിമര്ശങ്ങള്ക്ക് വഴിവെച്ച നായകൻറെ സ്ത്രീവിരുദ്ധത ആനിമലിലും തുടരുന്നുവെന്നാണ് ഒരുകൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ALSO READ: ഒറിജിനലിനെ വെല്ലുന്ന ഫാൻ മെയ്‌ഡ്‌, മുണ്ടുടുത്ത് കയ്യിൽ ഇരുമ്പ് ദണ്ഡുമായി മമ്മൂട്ടി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ടർബോ

ചിത്രത്തിലെ നായിക രശ്മിക മന്ദാനയോട് രണ്‍ബീര്‍ പറയുന്ന ഡയലോഗ് ആണിത്. ‘മാസത്തില്‍ നാല് തവണ പാഡ് മാറ്റുന്ന നീ അതിന്‍റെ പേരില്‍ ഡ്രാമ സൃഷ്ടിക്കുകയാണ്. ഇവിടെ ഞാന്‍ 50 എണ്ണമാണ് ഒരു ദിവസം മാറ്റുന്നത്’, എന്നാണ് നായകന്‍ ഭാര്യയോട് പറയുന്നത്. ഭാര്യയുടെ ആര്‍ത്തവകാലത്തെ തന്‍റെ ആശുപത്രിവാസവുമായി താരതമ്യപ്പെടുത്തിയുള്ളതാണ് ഈ ഡയലോഗ്. ഇത് സ്ത്രീവിരുദ്ധതയാണ് എന്നാണ് പ്രേക്ഷകരിൽ പലരും വ്യകതമാക്കുന്നത്.

സിനിമയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്ന തമിഴ് നടി തൃഷ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. സിനിമയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയ ക്രിക്കറ്റ് താരം ജയദേവ് അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിഷയം ഇപ്പോൾ വിവാദമായിരിക്കുകയാണ്. നിരവധിപ്പേർ സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ വിമർശങ്ങൾ ഉന്നയിച്ച്‌ രംഗത്തെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News