നടി ശ്രീദേവിയോടുള്ള ഇഷ്ടം മകൾ ജാൻവി കപൂറിനോട് ഇല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. അതുകൊണ്ടു തന്നെ ജാൻവിയെ വെച്ച് സിനിമ ചെയ്യാൻ സാധ്യത ഇല്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. ഇന്നും തനിക്ക് ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നാണ് റാം ഗോപാൽ വർമ്മ പറഞ്ഞത്. ജാൻവിയിൽ ശ്രീദേവിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ പറഞ്ഞത്.
ശ്രീദേവിയുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു. ‘താൻ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതില്‍ ഒരു സംശയവും വേണ്ട. അതില്‍ ഒരിക്കലും മാറ്റവും ഉണ്ടാവില്ല. പദറെല്ല വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ ചെറിയ പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് കൈകാര്യം ചെയ്തിരിക്കുന്ന രീതിയും ചിന്താതീതമാണ്. ഒരു സംവിധായകന്‍ എന്നതിനപ്പുറം സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലാണ് ആ ചിത്രങ്ങള്‍ തന്നെ സ്വാധീനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
also read: ആസിഫ് അലിയുടെ കൂടെ ഒരുപാട് സ്ക്രീൻ സ്പേസ് ഇല്ല, അഭിനയം കണ്ടിരിക്കാൻ രസമാണ്: അനശ്വര രാജൻ
ജാന്‍വിയുടെ ടെ അഭിനയം ശ്രീദേവിയെ പോലെ ഉണ്ട് എന്ന് പറയുന്നവര്‍ ജാൻവിയിൽ ശ്രീദേവിയെ കാണാന്‍ ശ്രമിക്കുകയാണ്. പക്ഷേ, തനിക്കങ്ങനെ തോന്നുന്നില്ല. ‘താൻ ഇഷ്ടപ്പെട്ടത് അമ്മയെയാണ്, മകളെയല്ല. സിനിമാ മേഖലയില്‍ ഇത്രയും കാലം ആയെങ്കിലും ഇപ്പോഴും പല സൂപ്പര്‍ താരങ്ങളുമായും തനിക്ക് വലിയ അടുപ്പമൊന്നുമില്ല. അതുപോലെ, ജാന്‍വിയുമായും അടുപ്പമുണ്ടാവുമെന്ന് തോന്നുന്നില്ല, അതുകൊണ്ടുതന്നെ ജാന്‍വിയെ വെച്ച് സിനിമ ചെയ്യുമെന്നും തോന്നുന്നില്ല,’ എന്നുമാണ് രാം ഗോപാൽ വർമ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here