സംവിധായകൻ രാം ഗോപാൽ വർമയുടെ ഓഫീസ് ചുവരിൽ മലയാളി മോഡലിന്റെ ചിത്രം

മലയാളികൾക്ക് സുപരിചിതയാണ് മോഡലായ ശ്രീലക്ഷ്മി സതീഷ്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ഫോട്ടോ സ്വന്തം ഓഫിസിന്റെ ചുവരിൽ പ്രിന്റ് ചെയ്‌ത്‌ വച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ. തന്റെ ഡെൻ എന്ന ഓഫിസിലാണ് മറ്റു നായികമാരുടെ ചിത്രങ്ങൾക്കൊപ്പം ശ്രീലക്ഷ്മിയുടെ ഫോട്ടോയും പ്രിന്റ് ചെയ്‌ത്‌ വെച്ചിരിക്കുന്നത്.

ALSO READ: കോൺഗ്രസ് മണ്ഡലം പുനസംഘടനയിൽ തർക്കം; ജില്ലകളിൽ വ്യാപക പ്രതിഷേധം

ഫൊട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവാണ് ശ്രീലക്ഷ്മിയുടെ വൈറൽ ഫോട്ടോഷൂട്ട് നടത്തിയത്. കഴിഞ്ഞ ദിവസം അഘോഷ് ഹൈദരാബാദിൽ എത്തി രാം ഗോപാൽ വർമയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. രാം ഗോപാൽ വർമയെ കണ്ടതിന് ശേഷമുള്ള ചിത്രങ്ങളും അഘോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.‘‘ഈ ഇതിഹാസ സംവിധായകനൊപ്പം ഒരു ദിവസം ചിലവഴിക്കാൻ സാധിച്ചു. പറയാൻ വാക്കുകളില്ല. നല്ലൊരു മനുഷ്യൻ കൂടിയാണ് രാം ഗോപാല്‍ വർമ. എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകൾ ഓണ്‍ ചെയ്തപ്പോൾ അഘോഷ് വൈഷ്ണവം ഫോട്ടോഗ്രഫി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാൻ കഴിഞ്ഞു.ശ്രീലക്ഷ്മി, ഡെൻ ഓഫിസിൽ നിങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയതു തന്നെ നീ ഭാഗ്യവതിയായതുകൊണ്ടാണ്. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുക.’’- ഇങ്ങനെയാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഘോഷ് വൈഷ്ണവ് കുറിച്ചത്.

ALSO READ: കോൺഗ്രസ് മണ്ഡലം പുനസംഘടനയിൽ തർക്കം; ജില്ലകളിൽ വ്യാപക പ്രതിഷേധം

അതേസമയം ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിക്കുന്ന ഒരു ട്വീറ്റ് രാം ഗോപാൽ വർമ പോസ്റ്റ് ചെയ്‌തിരുന്നു. കഥയും കഥാപാത്രവും അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News