ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഇത്തരം ഒരു വ്യാജ പ്രചാരണം സംഘപരിവാർ നടത്തിയത്. അത്തരത്തിൽ ഒരു ചിത്രമേ ബുർജിൽ തെളിയിച്ചിട്ടില്ല എന്നാണ് ഫാക്ട് ചെക്കിങ്ങിലൂടെ സോഷ്യൽ മീഡിയ കണ്ടെത്തിയത്.
ALSO READ: കണ്ടല ബാങ്ക് കേസ്; ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫയിൽ അവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.കുറുപ്പ് സിനിമയുടെ ട്രൈലെർ വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി പ്രതിഷ്ഠാ ദിനത്തിൽ ബുർജ് ഖലീഫയിൽ രാമന്റെ ചിത്രവും ജയ് ശ്രീറാം എന്ന എഴുത്തും പ്രദർശിപ്പിച്ചുവെന്നാണ് സംഘപരിവാർ വാദിച്ചത്. ജയ് ശ്രീറാം എന്ന എഴുത്തിന്റെ താഴെ രാമന്റെ ചിത്രമുള്ള ബുർജ് ഖലീഫയുടെ ചിത്രങ്ങൾ വ്യാപകമായി ഇവർ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബുർജ് ഖലീഫയിൽ ഇത്തരത്തിലൊരു ചിത്രം പ്രദർശിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
കൃത്രിമമായി നിർമിച്ച ദൃശ്യങ്ങളാണ് ബുർജ് ഖലീഫയുടെ പേരിൽ സംഘപരിവാർ പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഗൂഗിളിലെ റിവേഴ്സ് ഇമേജ് സെർച്ച് വഴി വിവിധ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ യഥാർഥ ചിത്രം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ബുർജ് ഖലീഫയുടെ ചിത്രത്തിനു മുകളിൽ രാമന്റെ ചിത്രം സൂപ്പർഇംപോസ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. രാമനവമിക്കും ഇതേ രീതിയിൽ ബുർജ് ഖലീഫയിൽ രാമചിത്രം പ്രത്യക്ഷപ്പെട്ടുവെന്ന വാദവുമായി സംഘപരിവാർ പ്രൊഫൈലുകൾ രംഗത്തുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here