‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം: പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌ പൂട്ടിക്കുമെന്ന്‌ സംഘപരിവാർ

അയോധ്യ ക്ഷേത്രോദ്‌ഘാടനച്ചടങ്ങ്‌ നടന്ന സാഹചര്യത്തിൽ ക്യാമ്പസിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ച പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെ ആക്രമിച്ചതിന്‌ പിന്നാലെ ഭീഷണി തുടർന്ന്‌ സംഘപരിവാർ. കേരളം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ഭിക്ഷാടകരെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചിരുന്നു. അതിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപനം പൂട്ടിക്കാൻ എല്ലാവരും ഒപ്പംനിൽക്കണമെന്ന്‌ സംഘപരിവാർ നേതാവായ രവി പദ്വാൾ ആഹ്വാനം ചെയ്‌തത്. വിദ്യാർഥികൾ മയക്കുമരുന്നിന്‌ അടിമകളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെപേരിൽ മോശം കാര്യങ്ങൾ ചെയ്യുകയാണ് എന്നും ഇയാൾ ആരോപിച്ചു. ക്യാമ്പസിൽ വിദ്യാർഥികൾ സ്ഥാപിച്ച ബാനറുകൾ കത്തിക്കുകയും. സമസ്ത ഹിന്ദു ബാന്ധവ് സമാജിക് സൻസ്തയും മറ്റു ഹിന്ദുത്വ സംഘടനകളും ചേർന്നാണ് ഇത്തരം ആക്രമണം അഴിച്ചുവിട്ടത്.

ALSO READ: ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തണം, ഇല്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ല; ഭീഷണിയുമായി പ്രിന്‍സിപ്പാള്‍, ഓഡിയോ പുറത്ത്

മുപ്പതോളം സംഘപരിവാർ പ്രവർത്തകർ ജനുവരി 21ന്‌ രാത്രി ക്യാമ്പസിന്‌ മുന്നിലെത്തി ഭീഷണി മുഴക്കിയിരുന്നു. പിറ്റേദിവസമാണ് അതിക്രമിച്ച്‌ ക്യാമ്പസിൽ കയറി ജയ്‌ ശ്രീറാം വിളികളുമായി പെൺകുട്ടികൾ അടക്കമുള്ളവരെ ക്രൂരമായി മർദിച്ചിരുന്നു. സംഘപരിവാറുകാർ ആണ് ആക്രമണം ആഹ്വാനം ചെയ്തതും ആക്രമണം നടത്തിയതും. എങ്കിലും ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം വിദ്യാർഥികൾക്കെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌. അക്രമികൾക്കെതിരെ ദുർബല വകുപ്പുചേർത്താണ്‌ കേസ്‌ എടുത്തിരിക്കുന്നത്. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാനും നടനുമായ ആർ മാധവൻ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News