‘രാം കെ നാം’ പ്രദര്‍ശിപ്പിക്കും, ‘തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം’: ജെയ്ക് സി തോമസ്

‘രാം കെ നാം’ ഡോക്യുമെന്ററി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ഇന്ന് വൈകീട്ടാണ് പ്രദര്‍ശനം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ പശ്ചാത്തല സൗകര്യമൊരുക്കുമെന്നും ഡോക്യുമെന്ററി തടയാമെന്ന സംഘപരിവാര്‍ മോഹം നടക്കില്ലെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കി.

‘രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും..!കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം’ ജെയ്ക് സി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: അയോധ്യ പ്രതിഷ്ഠ ചടങ്ങ് ; കോണ്‍ഗ്രസ് എടുത്ത നിലപാട് വ്യക്തമാക്കണം:എ എ റഹീം എംപി

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ദ്ധൻ 1992 ൽ പുറത്തിറക്കിയ രാം കെ നാം എന്ന ഡോക്യുമെന്ററി അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയമാക്കിയത്.

അയോധ്യയിൽ ബാബ്‌രി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ബാബറി മസ്ജിദുമായ ബന്ധപ്പെട്ട അയോധ്യയിലെ തർക്കത്തിൽ നിരവധി വസ്തുതകൾ വെളിപ്പെടുത്തുന്ന ഈ ഡോക്യുമെൻററി വളരെയേറെ ചർച്ച ചെയ്യപ്പെട്ടതും ഒട്ടേറെ അംഗീകാരങ്ങൾ നേടിയതുമാണ്. മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992 ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും നേടിയ രാം കേ നാം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബാബറി മസ്ജിദ് വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയിലെ വസ്തുതകൾ ചർച്ച ചെയ്യപ്പെടുന്നതിൽ സംഘപരിവാറിന്റെ അസഹിഷ്ണുത നേരത്തെ തന്നെ പ്രകടമാണ്. ആ നിലയിലാണ് ആർഎസ്എസ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതിക്രമം നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News