അയോധ്യയിലേക്ക് ആയിരത്തിലധികം ട്രെയിൻ സർവീസുകൾ; ദുരിതത്തിലായി മറ്റു യാത്രക്കാർ

പുതുതായി നിർമിച്ച രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആദ്യ 100 ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് 1,000-ലധികം ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ സർവീസ് നടത്താൻ ഒരുങ്ങി. അയോധ്യയിലേക്കും തിരിച്ചും തീർഥാടകർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന സർവീസ് ജനുവരി 19 മുതൽ ആരംഭിക്കും.

വന്ദേ ഭാരതും ദീർഘദൂര ട്രെയിനുകളും നിലവിലുള്ള സർവീസുകൾ റദ്ദാക്കിയാണ്‌ പ്രത്യേക സർവീസ്‌ നടത്തുക. ഇത് കേരളത്തിലടക്കം യാത്രാദുരിതം സൃഷ്‌ടിക്കും. വലിയ സംഘമായി എത്തുന്നവർ പല ട്രെയിനും ചാർട്ട് ചെയ്യുകയാണ്‌. ഇത്‌ തുടർന്നാൽ അയോധ്യയിലേക്കുള്ള പ്രത്യേകം ട്രെയിനിന്റെ എണ്ണം ഇനിയും കൂട്ടും. ഡൽഹി-ലക്‌നൗ-അയോധ്യ റൂട്ടിൽ മാത്രം അഞ്ച്‌ വന്ദേഭാരത്‌ ട്രെയിൻ ഓടും എന്നാണ് റിപ്പോർട്ടുകൾ.

ALSO READ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങ്; ക്ഷണം സ്വീകരിച്ച് സോണിയാ ഗാന്ധി

ജനുവരി 22നാണ്‌ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ ചടങ്ങ്‌. തുടർന്നുള്ള 48 ദിവസം പൂജയുമുണ്ട്‌. ജനുവരി 23 മുതൽ ക്ഷേത്രത്തിന്റെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറക്കുകയും ശ്രീരാമന്റെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ഭക്തർക്ക് ലഭിക്കുകയും ചെയ്യും. ഭക്തർക്ക് യാത്ര സുഗമമാക്കുന്നതിന്, ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലഖ്‌നൗ, ജമ്മു എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും അയോധ്യ സ്റ്റേഷനെ ബന്ധിപ്പിക്കും. സന്ദർശകരുടെ വരവ് കൈകാര്യം ചെയ്യുന്നതിനായി അയോധ്യ സ്റ്റേഷൻ നവീകരണത്തിന് വിധേയമായിരിക്കുകയാണ്. ഇതേ സാഹചര്യത്തിൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുമെന്നും പ്രതിദിനം അരലക്ഷം പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന നവീകരിച്ച സ്റ്റേഷൻ ജനുവരി 15-നകം പൂർത്തിയാക്കുകയും ചെയ്യും. തീർഥാടകർക്കായി നൂറുപേരെ ഉൾക്കൊള്ളാനാകുന്ന വലിയ വൈദ്യുത ചങ്ങാടം സരയൂ നദിയിൽ ഒരുക്കിക്കഴിഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ പാസാക്കി കേന്ദ്രം

കൂടാതെ, തീർഥാടക സംഘങ്ങൾക്കായി ചില ട്രെയിനുകൾ ചാർട്ടേഡ് സർവീസുകളായി റിസർവ് ചെയ്തിട്ടുണ്ട്. അതേസമയം, ഇക്കാലയളവിൽ അയോധ്യ സന്ദർശിക്കുന്ന ധാരാളം തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 24 മണിക്കൂറും കാറ്ററിംഗ് സേവനങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ്. ആവശ്യാനുസരണം ഒന്നിലധികം ഭക്ഷണശാലകൾ സ്ഥാപിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News