അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന ആവശ്യവുമായി യുപി നേതാക്കള്‍ രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലീം ലീഗ് കടുത്ത അതൃപ്തി പ്രകടപ്പിച്ചും രംഗത്തെത്തി. ബിജെപിയുടെ അജണ്ടയില്‍ വീഴരുതെന്ന് കോണ്‍ഗ്രസിനോട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് മുസ്ലീം ലീഗിനെ കുഴക്കുകയാണ്. അയോധ്യയില്‍ രാഷ്ട്രീയം കാണേണ്ടെന്ന ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നേതാക്കളുടെ പരാമര്‍ശം മുസ്ലീം ലീഗിനെ ഞെട്ടിച്ചു. രാമക്ഷേത്ര വിഷയം തീര്‍ത്തും രാഷ്ട്രീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ക്ഷണിച്ചെങ്കിലും തീരുമാനം വേണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാമിന്റെ പരാമര്‍ശം. കോണ്‍ഗ്രസിനെതിരെ സമസ്ത നിലപാടെടുത്തതിന് പിന്നാലെയാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.
READ ALSO:മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 120 ലിറ്റര്‍ സ്പിരിറ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here