രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ് മൗനം പാലിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
READ ALSO:കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോഗ്യാരേജ് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം
ഭരണഘടനാ ധാര്‍മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് തനി കാപട്യമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഈ ദുരന്ത പരമ്പരയില്‍നിന്ന് കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ പാഠമൊന്നും പഠിച്ചില്ല. രാമക്ഷേത്രം മുന്നില്‍വെച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി അനായാസം ജയിച്ചുകയറുന്നതോടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥ പൂര്‍ണമായും ഇല്ലാതാകുമെന്നും ഐഎന്‍എല്‍ അഭിപ്രായപ്പെട്ടു.
READ ALSO:തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ‘ മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് ‘സൗഹാര്‍ദ സംഗമം ‘നടത്താന്‍ യോഗം തീരുമാനിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here