ഈ മാസം 22ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ഭക്തരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി പൊലിസിന്റെ മുന്നറിയിപ്പ്. ക്ഷേത്രത്തില്‍ വിഐപി പ്രവേശനം നല്‍കാമെന്ന് വാഗ്ധാനം നല്‍കിയുള്ള തട്ടിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.
‘രാമജന്മഭൂമി ഗൃഹ് സമ്പര്‍ക്ക് അഭിയാന്‍’ എന്ന പേരില്‍ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ വിഐപി പ്രവേശനം ഉറപ്പുനല്‍കുന്നുണ്ട്. ആപ്പിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. രാമക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.
ALSO READപാകിസ്ഥാനില്‍ ഇറാന്റെ ആക്രമണം; രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു
വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ലക്ഷ്യമിട്ടാകാം ഈ ആപ്പ്. ഇത്തരത്തില്‍ സംശയം തോന്നുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here