എന്‍ഡിഎയ്ക്ക് പകരം യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമായിരുന്നു: അശോക് ഗെലോട്ട്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യാ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. എന്‍ഡിഎയ്ക്ക് പകരം യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുമായിരുന്നുവെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്.

തങ്ങള്‍ ആര്‍ക്കുമെതിരെ ബുള്‍ഡോസര്‍ പ്രയോഗിച്ചിട്ടില്ലെന്നും മോദി നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

യുപിയിലെ പൊതുറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അയോധ്യാ രാമക്ഷേത്രം പ്രചരണ വിഷയമാക്കി നരേന്ദ്രമോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

എന്‍ഡിഎയ്ക്ക് പകരം യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമായിരുന്നുവെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പറഞ്ഞു. യുപിയില്‍ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു മൃദുഹിന്ദുത്വ നിലപാടിലൂന്നിയ അദ്ദേഹത്തിന്റെ പ്രതികരണം.

തങ്ങള്‍ ആര്‍ക്കുമെതിരെ ബുള്‍ഡോസര്‍ പ്രയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുംബൈയില്‍ പ്രതികരിച്ചു. നിരന്തരം നുണ പ്രചരിപ്പിക്കുന്ന സ്വഭാവം മോദിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. സനാതന ധര്‍മ്മം ദുര്‍ബലമല്ലെന്നും കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണത്തില്‍ ഹിന്ദുക്കള്‍ അപകടത്തില്‍ ആയിരുന്നില്ലെന്നും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.

അഞ്ചാം ഘട്ടത്തില്‍ യുപി പ്രധാന ശ്രദ്ധാകേന്ദ്രമായതോടെ തീവ്ര, മൃദു ഹിന്ദുത്വ സമീപനവുമായി അയോധ്യ രാമക്ഷേത്രവും പ്രചരണ ആയുധമാക്കുകയാണ് മുന്നണികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News