രാമനവമിക്ക് പൊതു അവധി വേണം; ഹര്‍ജി കോടതിയില്‍, മറുപടി ഇങ്ങനെ

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ  ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. അര്‍ജുന്‍ ഇളയരാജ എന്നയാളാണ് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ അവധി കാര്യങ്ങളില്‍ നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയും ചെയ്തു. അതേസമയം ഹര്‍ജിക്കാരന് വേണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാമെന്ന് ജസ്റ്റിസ് ഗംഗാ പൂര്‍വാല, ജസ്റ്റിസ് ഭരത ചക്രവര്‍ത്തി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

ALSO READ:  ഖുല പ്രകാരം സാനിയ മിര്‍സ വിവാഹ മോചനം നേടി; വെളിപ്പെടുത്തലുമായി പിതാവ്

രാമനവമി കൂടാതെ ശിവരാത്രിക്കും പൊതു അവധി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി അര്‍ജുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ നീതി വകുപ്പ്, ധനകാര്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു.

ALSO READ:  റെക്കോര്‍ഡ് തുകയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ അവകാശം സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News