അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. മുന്‍ സുപ്രീം കോടതി ജഡ്ജി അശോക് ഭൂഷണ്‍, മുന്‍ സിജെഐ എസ്എ ബോബ്ഡെ, മുന്‍ സിജെഐ രഞ്ജന്‍ ഗൊഗോയ്, സിജെഐ ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീംകോടതി ജഡ്ജി എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം.
Also Read: ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി
ക്ഷണിക്കപ്പെട്ടവരില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, ഉന്നത അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 50-ലധികം നിയമജ്ഞരും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണം.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകള്‍ക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകം.
Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 5 പേര്‍ കൊല്ലപ്പെട്ടു
22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതല്‍ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, അസം, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം രംഗത്ത്.
അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് ജീവനക്കാരുടെ വ്യക്തിപരമായ താല്‍പര്യമാണൈന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here