അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് സന്തോഷപൂര്‍വം ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആര്‍എസ്എസിനോടുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും, ഈ വിഷയത്തില്‍ നയം വ്യക്തമാക്കാന്‍ മുസ്ലിംലീഗ് നേതൃത്വം മടിക്കുന്നത് എന്തിനെന്നും ഐഎന്‍എല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെപി ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
READ ALSO:കരാര്‍ പാലിക്കാം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം: കേന്ദ്ര ജലകമ്മീഷനോട് മന്ത്രി റോഷി അഗസ്റ്റിന്‍
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ആര്‍എസ്എസ് അജണ്ടയനുസരിച്ച് നിര്‍മ്മിച്ച ക്ഷേത്രത്തിലെ ചടങ്ങിനെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കുന്നത് ഭരണഘടനാ ലംഘനമാണ്, ഇത് പരസ്യമായി ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടക്ക് കൂട്ടുപിടിക്കുകയാണ്.
READ ALSO:ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ 2023 നവംബർ വരെ വൻ സാമ്പത്തിക നേട്ടം
മതേതര ജനാധിപത്യ സമൂഹം കോണ്‍ഗ്രസ്സിനോട് പൊറുക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും, കോണ്‍ഗ്രസ്സിന്റെ ചരിത്രവും മറന്ന നേതാക്കളുടെ വാലാട്ടികളായി ലീഗ് തുടരുന്നത് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് തുറന്ന് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here