‘കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ’; അനുശോചിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പ്രശസ്ത സിനിമ നടി കവിയുർ പൊന്നമ്മയുടെ നിര്യായണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.700 ൽ പരം സിനിമയിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ ആണ് എന്ന് കടന്നപ്പള്ളിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also read:പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും: എ എൻ ഷംസീർ

അതേസമയം, കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

Also read:‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി’; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

അതേസമയം, നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News