മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

വ്രതശുദ്ധിയുടെ നാളുകള്‍ക്ക് കേരളത്തില്‍ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റമദാനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികള്‍. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഇന്ന് മുതല്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ മതനേതാക്കന്‍മാരും ഖാസിമാരും അറിയിച്ചത്.

ALSO READ:ഇലക്ടറല്‍ ബോണ്ട് കേസ്: ഇന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വലിയ തിരിച്ചടി ഏറ്റ ദിവസം: മന്ത്രി പി രാജീവ്

പകല്‍ മുഴുവന്‍ ആഹാര പാനീയങ്ങള്‍ വെടിഞ്ഞുള്ള കടുത്ത വ്രതാനുഷ്ടം, രാത്രി വൈകി വരെയുള്ള തറാവീഹ് നമസ്‌ക്കാരത്തിന്റേയും, ഖുര്‍ആന്‍ പാരായണത്തിന്റെയും നാളുകളാണ് ഇനി. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസമര്‍പ്പണത്തിന്റെ നാളുകളാണ്. അപരന്റെ വിശപ്പിന്റെ രുചിയും ഭാരിദ്രത്തിന്റെ നോവും തിരിച്ചറിഞ്ഞ് കൊണ്ട് സ്വന്തം മനസിനെ ലോക നന്മക്കായി ആത്മീയമായി സ്പുടം ചെയ്യുകയാണ് വ്രതത്തിന്റെ ലക്ഷ്യം. ഒപ്പം സക്കാത്തിലൂടെ ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹൃദയത്തെ വിശാലമാക്കാനുള്ള അവസരം കൂടിയാണ് പരിശുദ്ധ റംസാന്റെ നാളുകള്‍.

ALSO READ:മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാത്തവന്റെ നോമ്പ് വെറും വിശപ്പും ദാഹവും മാത്രമായിരിക്കുമെന്നാണ് പ്രവാചക വചനം. മാനവിക ഐക്യത്തിന്റെയും സമാധാനത്തിന്റേയും സന്ദേശമാണ് റംസാന്‍ മുന്നോട്ട് വെക്കുന്നത്. ഖുര്‍ആന്‍ അവിതീര്‍ണമായ, ആയിരം രാവുകളേക്കാള്‍ പുണ്യമേറിയ ലൈലെത്തുല്‍ ഖദ്‌റും, ബദ്‌റിന്റെ ഓര്‍മകളും റമദാന്റെ ദിനരാത്രങ്ങളില്‍ വിശ്വാസികളെ തേടിയെത്തും. ആരാധനകള്‍ക്കും നോമ്പുതുറകള്‍ക്കുമായി സംസ്ഥാനത്തെ പള്ളികളും ഭവനങ്ങളും ഒരുങ്ങികഴിഞ്ഞു. സമൂഹ ഇഫ്താറുകള്‍ ഇനി മത സൗഹാര്‍ദത്തിന്റെ വേദികളാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News