കേരളത്തിൽ മാസപ്പിറവി കണ്ടതോടെ 30 ദിവസം നീളുന്ന വ്രത നാളുകൾക്ക് ഇന്ന് തുടക്കം. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റേതാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസിനെയും ശരീരത്തെയും തെറ്റുകളിൽ നിന്ന് സംരക്ഷിക്കുന്ന നാളുകൾ. പട്ടിണി കിടക്കുന്നവന്റെ പ്രയാസം തിരിച്ചറിയുന്ന കാലം. പാപമോചനത്തിനായി പ്രത്യേക പ്രാർത്ഥനകളാൽ പള്ളികളും വീടുകളും സജീവമാകുന്ന നാളുകൾ.
ഖുർആൻ അവതരിച്ച മാസം ആയതിനാൽ ഖുർആൻ പാരായണം നടത്തിയും വിശ്വാസികൾ പുണ്യം നേടും. രാത്രികാലത്തെ പ്രത്യേക നമസ്കാരമായ തറാവീഹിനും തുടക്കമായി. മതമൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സമൂഹ ഇഫ്താറുകളുടെ കാലം കൂടിയാണ് സമാഗതമായത്. കടുത്ത വേനലിലാണ് ഇത്തവണ റമദാൻ എത്തിയത് എന്നതിനാൽ പഴ വിപണിയും സജീവമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here