അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അയോധ്യയിലേത് മതപരമായ ചടങ്ങ് മാത്രമാണെന്നും, അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കെസിവേണുഗോപാൽ പറഞ്ഞു.

ALSO READ: സർവകാല റെക്കോർഡിലേക്ക് സ്വർണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

‘ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായം ഉണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായം ഉണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദവുമില്ല. കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച ചോദ്യങ്ങളോട് കെ സി വേണുഗോപാൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News