‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല’; കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി രാമസിംഹൻ അബൂബക്കർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ ബിജെപി സഹയാത്രികനും സിനിമാ സംവിധായകനുമായ രാമസിംഹൻ അബൂബക്കർ. മന്ത്രി കെ രാധാകൃഷ്ണന് നേരെയുണ്ടായ അയിത്തത്തിൽ ന്യായീകരണവുമായി സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു രാമസിംഹൻ കടുത്ത വിമർശനം അഴിച്ചുവിട്ടത്.

ALSO READ: ലോക്‌സഭയില്‍ മുസ്ലിം എംപിയെ ‘തീവ്രവാദി’യെന്ന് വിളിച്ച സംഭവം, ബിജെപിക്ക് തലവേദന, നടപടി താക്കീതിലൊതുക്കി സ്പീക്കര്‍

രാമസിംഹനും അയിത്തത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. എന്നാൽ സുരേന്ദ്രന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നതായിരുന്നു രാമസിംഹന്റെ ഭാഗം. ‘നമ്മുടെ രാജ്യത്ത് ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്’ എന്ന വാചകമാണ് രാമസിംഹനെ ചൊടിപ്പിച്ചത്.

ALSO READ: കോൺഗ്രസിന്റെ ഐ ടി സെൽ ലൈംഗികദാരിദ്ര്യം പിടിച്ച കോട്ടയം കുഞ്ഞച്ചന്മാർ; വി വസീഫ്

ഇതിനുള്ള രാമസിംഹന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല പൂജാരിമാരുടെ അന്ധമായ വിശ്വാസമാണോ ശുദ്ധി?. പൂജാരിമാർക്ക് കല്പിച്ചു നൽകിയിട്ടുള്ള താന്ത്രിക കല്പനയാണത്, അനുഷ്ടാനമാണ് അവർ പാലിക്കുന്നത്. ഓരോ ഗോത്രത്തിനും വ്യത്യസ്തമായ രീതിയും ഉണ്ട്. മൂർത്തിക്ക് മുൻപിൽ അനുഷ്ഠിക്കേണ്ട ആചാരങ്ങൾ രാഷ്ട്രീയ നയം മാറ്റുന്നപോലെ മാറ്റാവുന്നതല്ലെന്ന് നേതാവ് മനസ്സിലാക്കിയാൽ നന്ന്’; എന്നായിരുന്നു രാമസിംഹന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News