റമ്പൂട്ടാന്‍ അച്ചാറുണ്ടെങ്കില്‍ ഒരുപ്ലേറ്റ് ചോറുണ്ണാന്‍ മറ്റൊരു കറിയും വേണ്ട

പഴമായി കഴിക്കാന്‍ മാത്രമല്ല, അച്ചാര്‍ ഉണ്ടാക്കാനും റമ്പൂട്ടാന്‍ കിടിലനാണ്. നല്ല സ്വാദൂറും റമ്പൂട്ടാന്‍ അച്ചാര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

റമ്പൂട്ടാന്‍- 1കിലോ

നല്ലെണ്ണ- 3 ടേബിള്‍ സ്പൂണ്‍

കടുക്

ഉലുവ

വെളുത്തുള്ളി- 20 അല്ലി

ഇഞ്ചി- 1 കഷ്ണം

പച്ചമുളക്- 5 എണ്ണം

കറിവേപ്പില- 3 തണ്ട്

മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍

മുളക് പൊടി- 3 ടേബിള്‍ സ്പൂണ്‍

ജീരകപ്പൊടി- 1 ടീസ്പൂണ്‍

വിനാഗിരി- 5 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

കായപൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

റമ്പൂട്ടാന്‍ തോട് അടര്‍ത്തിയെടുക്കുക.

ഒരു മണ്‍ചട്ടില്‍ നല്ലെണ്ണ ചൂടാക്കി ഇതിലേക്ക് കടുക്, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക.

വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക

കറിവേപ്പില ചേര്‍ത്ത്, കറിവേപ്പിലയുടെ ഇലയുടെ നിറം മാറി വരുന്നതുവരെ വഴറ്റുക.

മഞ്ഞള്‍പൊടി, മുളക് പൊടി, ജീരകപ്പൊടി എന്നീ മസാലകള്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

പൊടി നന്നായി മൂത്തുവരുമ്പോള്‍ അഞ്ച് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

ഇനി അതിലേക്ക് കുരു കളഞ്ഞ് റമ്പൂട്ടാന്‍ ചേര്‍ത്ത് കൊടുക്കുക ( പുളി കൂടുതല്‍ ഉള്ള റമ്പൂട്ടാന്‍ പഴങ്ങള്‍ ആണെങ്കില്‍ അല്‍പ്പം ശര്‍ക്കര കൂടി ചേര്‍ത്തു കൊടുക്കാം.)

റമ്പൂട്ടാനില്‍ മസാല പിടിക്കുന്ന രീതിയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് അല്‍പ്പം കായപ്പൊടി കൂടി ചേര്‍ത്തു കൊടുക്കാം.

(കുരുവുള്ള റമ്പൂട്ടാന്‍ ആണ് ചേര്‍ക്കുന്നതെങ്കിലും പഴകുന്നതിന് അനുസരിച്ച് കുരു താനിയെ അടര്‍ന്നു പോയ്‌ക്കൊള്ളും. )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News