ആദ്യ കണ്‍മണിയുമായി രാംചരണും ഭാര്യയും മാധ്യമങ്ങള്‍ക്കു മുന്നില്‍

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷ തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസനക്കും കഴിഞ്ഞ ദിവസമാണ് ആദ്യ കണ്‍മണി പിറന്നത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ കുഞ്ഞുങ്ങളുമായി എത്തുന്ന ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കുഞ്ഞുമായെത്തിയ ഉപാസന പെട്ടെന്നു നടന്നു നീങ്ങിയപ്പോള്‍ രാം ചരണ്‍ ആണ് മാധ്യമങ്ങളോട് സംസാരിച്ചത്. കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് താരം നന്ദി പറഞ്ഞു.

Also Read: ഗര്‍ഭിണിയായ ആരാധികയ്ക്ക് ടോയ്‌ലറ്റില്‍ പോകണം; പരിപാടി നിര്‍ത്തിവെച്ച് പോപ്പ് ഗായകന്‍

”മാധ്യമ സുഹൃത്തുക്കളോടും ആരാധകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ജൂണ്‍ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകും. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്,” രാം ചരണ്‍ പറഞ്ഞു.

കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രാം ചരണിന്റെ പിതാവും നടനുമായ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആരാധകരെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News