‘ഗെയിം ചേഞ്ചര്‍’ എവിടെ? ശങ്കറിനെതിരെ പ്രതിഷേധവുമായി രാംചരൺ ആരാധകർ

രാം ചരണിനെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ എന്ന സിനിമ ശങ്കർ സംവിധാനം ചെയ്യുന്നു എന്ന് 2021 ൽ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇപ്പോഴിതാ മൂന്നു വർഷമായിട്ടും ഗെയിം ചേഞ്ചര്‍ വൈകുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാം ചരണ്‍ ആരാധകര്‍.

also read: കാലാവസ്ഥ നിരീക്ഷണത്തിന് ഡോപ്ലർ റഡാറുകളടക്കം ആധുനിക സംവിധാനങ്ങൾ കേരളത്തിന് അനുവദിക്കണം: എ.എ റഹീം എം.പി

ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകളോ മറ്റ് അറിയിപ്പുകളോ വരാത്തതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം. സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേർ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഉത്തരവാദിത്തമില്ലാത്ത സംവിധായകനെന്നും ശ്രദ്ധയില്ലാത്ത സംവിധായകനെന്നുമൊക്കെയാണ് പോസ്റ്റുകളിലെ പ്രതിഷേധ വാക്കുകൾ.

പ്രതിഷേധങ്ങൾ ഉണ്ടെങ്കിലും നിരാശരാകേണ്ടിവരില്ല എന്നും രാം ചരൺ ആരാധകർ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. അതേസമയം 2018 നു ശേഷം പുറത്തിറക്കിയ 2.0 ആണ് അതിന് ശേഷം അദ്ദേഹം ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ കമൽഹാസൻ നായകനായ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗവും ശങ്കർ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു.

also read: തൊഴിലാളി എന്ന വാക്കുച്ചരിക്കാൻ പോലും കേന്ദ്ര ധനമന്ത്രി മടിക്കുന്നത് എന്തിനാണ്? മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News