‘മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയാകാനും തയ്യാർ’; രാംദാസ് അത്താവലെ

ramdas athavale
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇരു മുന്നണികളിലും തർക്കങ്ങൾ നിലനിൽക്കുകയാണെന്നും മത്സരം മഹായുതി സഖ്യവും മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണെന്നും കേന്ദ്ര സഹ മന്ത്രി  രാംദാസ് അത്താവലെ പറഞ്ഞു.  മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുക പ്രയാസമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇക്കുറി രാജ് താക്കറെ നയിക്കുന്ന  മഹാരാഷ്ട്ര നവ നിർമ്മാൺ സേന നിർണായക ഘടകമായിരിക്കുമെന്നും  അത്താവലെ പറഞ്ഞു.    എംഎൻഎസ് മഹായുതി സഖ്യത്തിലല്ലെങ്കിലും ബിജെപിയും എംഎൻഎസും തമ്മിൽ ധാരണയുണ്ട്. എംഎൻഎസ് സഖ്യത്തിന് ഗുണം ചെയ്യുമെന്നും അത്താവലെ പറഞ്ഞു.
മുഖ്യമന്ത്രി മഹായൂതി സഖ്യത്തിൽ നിന്നായിരിക്കുമെന്ന  രാജ് താക്കറെയുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നുവെന്നും അത്താവലെ മനസ്സ് തുറന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രിപദത്തെ ചൊല്ലി തർക്കങ്ങൾ ഉയർന്നു വരുവാനുള്ള സാദ്ധ്യതകൾ കാണുന്നുണെന്നും ഈ സാഹചര്യത്തിൽ  കേന്ദ്ര നേതാക്കളും സംസ്ഥാന നേതാക്കളും ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും രാംദാസ് അത്താവലെ സൂചന നൽകി. തർക്കമുണ്ടായാൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാനും താൻ തയ്യാറാണെന്ന്  അത്താവലെ കൂട്ടിച്ചേർത്തു.നാസിക്കിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  അത്താവലെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News