ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: പ്രഗ്നാനന്ദയുടെയും മാഗ്നസ് കാൾസണ്‍ന്‍റെയും സമ്മാനത്തുക അറിയാമോ?

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ ജയിച്ചെങ്കിലും തലയുയര്‍ത്തിയാണ് ഇന്ത്യയുടെ അഭിമാനമായ രമേശ് ബാബു പ്രഗ്നാനന്ദ  രണ്ടാം സ്ഥാനം നേടിയത്. 19 കാരന്‍ പ്രഗ്നാനന്ദയുടെ  സമനിലക്കുരുക്കില്‍ നിന്ന് ജയിച്ച് കേറാന്‍ കാള്‍സണ്‍ നന്നേ വിയര്‍ത്തു. അസർബെയ്ജാനിലെ ബാക്കുവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ടൈ ബ്രേക്കറിലായിരുന്നു പ്രഗ്നാനന്ദ തോല്‍വി വ‍ഴങ്ങിയത്. വമ്പൻതാരങ്ങളെ അട്ടിമറിച്ചെത്തിയ പ്രഗ്‌നാനന്ദയെ ടൈ ബ്രേക്കറിൽ 1.5-0.5 എന്ന സ്‌കോറിനാണ് കാൾസൻ മറികടന്നത്.

എന്തായാലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് വലിയ സമ്മാനത്തുകകളാണ് ലഭിക്കാന്‍ പോകുന്നത്. കിരീടം നേടിയ കാൾസണ് 110,000 ഡോളറാണ് (91 ലക്ഷത്തോളം രൂപ) സമ്മാനം. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയ്ക്ക് 80,000 ഡോളറും ( 67 ലക്ഷത്തോളം രൂപ) സമ്മാനമായി ലഭിക്കും. 2022 ഫെബ്രുവരിയിൽ എയർതിങ്‌സ് മാസ്റ്റേഴ്‌സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്‌നസ് കാൾസനെ പ്രഗ്നാനന്ദ അട്ടിമറിച്ചിരുന്നു.

ALSO READ: ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി

ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്‌നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരുന്നു. 2005ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ.

നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്നാനന്ദ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്നാനന്ദ. 2022 നവംബറിൽ അർജുന അവാർഡ് നൽകി രാജ്യം താരത്തെ ആദരിച്ചു.

ALSO READ:പുള്ളികളോ വെള്ളവരകളോയില്ല; തവിട്ടുനിറത്തില്‍ ജിറാഫ്; ലോകത്ത് ആദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News