‘അഭിഭാഷക പാനലിലേക്ക് തെരെഞ്ഞെടുക്കപെട്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ, രാഷ്ട്രീയമില്ല’: ചാണ്ടി ഉമ്മനെ പിന്തുണച്ച് ചെന്നിത്തല

RAMESH CHENNITHALA

കേന്ദ്ര അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് രമേശ് ചെന്നിത്തല.ചാണ്ടി ഉമ്മൻ അപേക്ഷ നൽകി ഇൻറർവ്യൂ വഴി പാനലിൽ വന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

എംജി കോളേജിൽ പോലീസിനെ ആക്രമിച്ച എബിവിപി നേതാവിൻ്റെ കേസ് പിൻവലിച്ചത്
ഒറ്റപ്പെട്ട സംഭവമാന്നെനും രമേശ് ചെന്നിത്തല പറഞ്ഞു. അക്കാര്യത്തെക്കുറിച്ച് തനിക്കറിയില്ല എന്നും ഉമ്മൻ ചാണ്ടി തന്നെ വിശദീകരിച്ചിട്ടുണ്ടാകുമല്ലോയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration