‘ദി കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് ബോധപൂർവ്വം വർഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല

കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വർഗീയ ധ്രൂവീകരണമാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേവലം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ബിജെപിയുടെ വില കുറഞ്ഞ രാഷടീയം കേരളത്തിൽ വിലപ്പോവില്ലെന്ന് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ബോധ്യമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read; ‘ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ തീരുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളത്തെ കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ‘ദി കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ്, ഇത് കേരളത്തിൽ നടക്കില്ലെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിൽ സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമാകാൻ അധിക സമയം വേണ്ടി വരില്ല, പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും ചെന്നിത്തല പറഞ്ഞു.

Also Read; ചരിത്രത്തിൽ വീണ്ടും വെട്ട്; ആര്യൻ കുടിയേറ്റവും ഇനി പഠിക്കേണ്ടന്ന് എന്‍സിഇആര്‍ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News