‘കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവരും കെ.എസ്.യു ഭാരവാഹികൾ ആകുന്നത് ശരിയല്ല’, രമേശ് ചെന്നിത്തല

കെ.എസ്.യു പുനഃസംഘടനക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല. കല്യാണം കഴിഞ്ഞവരും കുട്ടികൾ ഉള്ളവർ കെ.എസ്.യു ഭാരവാഹികൾ ആകുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

പത്രസമ്മേളനത്തിനിടെയായിരുന്നു രമേശ് ചെന്നിത്തല പുനഃസംഘടനക്കെതിരെ ആഞ്ഞടിച്ചത്. നേതൃത്വത്തിൽ ഇല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ലെന്നും ഈ വീഴ്ച നേതൃത്വം പരിശോധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രായാധിക്യം ഉള്ളവർ കെ.എസ്.യുവിൽ കടന്നുകൂടിയതിനെ വിമർശിച്ച ചെന്നിത്തല കല്യാണം കഴിഞ്ഞവരും കുട്ടികളുള്ളവരും യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കണമെന്നും കെ.എസ്.യുവിൽ വേണ്ടായെന്നും അഭിപ്രായപ്പെട്ടു.

കെ.എസ്.യു പുനഃസംഘടനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവന്നത്. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരുമെല്ലാം പട്ടികയിൽ ഇടംപിടിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കി. ഇതിൽ പ്രതിഷേധിച്ച് കെ.എസ്.യു ചുമതലയുള്ള വിടി ബൽറാം എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറി വി ജയന്തും ചുമതലകളിൽ നിന്ന് രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News