കർക്കരെ വിവാദം; തരൂരിനെ തള്ളി രമേശ് ചെന്നിത്തല

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന കോൺഗ്രസ് നേതാവ് ഉന്നയിച്ച വിജയ് വാഡേത്തിവാര്‍ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയത്. എന്നാൽ കർക്കരെയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായത് പോലീസ് ഓഫീസർ മുഷ്‌റിഫ് എഴുതിയ പുസ്തകത്തെ മുൻനിർത്തിയാണെന്നും, അതിൽ തെറ്റില്ലെങ്കിലും കോൺഗ്രസിന് അത്തരമൊരു നിലപാടില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗം രമേശ് ചെന്നിത്തല കർക്കരെ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശത്തോട് പ്രതികരിച്ചത്.

Also Read: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ മഹാരാഷ്ട്ര എ ടിഎസ് തലവന്‍ ഹേമന്ദ് കർക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നിർണായക വെളിപ്പെടുത്തലാണ് വിവാദമായിരുന്നത്. ഹേമന്ത് കർക്കരെയുടെ ദേഹത്ത് തുളച്ചു കയറിയ ബുള്ളറ്റ് അജ്‌മല്‍ കസബിന്‍റെ തോക്കിൽ നിന്നല്ലെന്നും ആർഎസ്എസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നായിരുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഗുരുതര ആരോപണത്തെ പിന്തുണച്ചായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ മുംബൈയിൽ മാധ്യമങ്ങളോട് സംസാരിച്ചത്. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം വേണമെന്നും യഥാർത്ഥ വസ്തുത അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നുമായിരുന്നു തരൂർ വ്യക്തമാക്കിയത്.

Also Read: രാത്രിയിൽ വാഷിങ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മുന്നറിയിപ്പുമായി കെഎസ്ഇബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News