വിഡി സതീശന് ക്ഷണമില്ലാത്ത സമസ്ത വേദിയില്‍ ഉദ്ഘാടകനായി രമേശ് ചെന്നിത്തല.പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളനത്തിലാണ് ഉദ്ഘാടകനായി രമേശ് ചെന്നിത്തല എത്തുന്നത്. സമ്മേളനത്തിലേക്ക് വിഡി സതീശന് ക്ഷണമില്ല.
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെഷനിലാണ് രമേശ് ചെന്നിത്തല എത്തുന്നത്. എം.കെ മുനീർ എംഎൽഎ അദ്ധ്യക്ഷനാകുന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.ജനുവരി നാലിന് നടക്കുന്ന ഗരീബ് നവാസ് സമ്മേളനത്തിലാണ് ചെന്നിത്തല ഉദ്ഘാടകനായി എത്തുന്നത്.
എൻഎസ്എസിനും എസ്എൻഡിപിക്കും പിന്നാലെ സമസ്തയും ചെന്നിത്തലയെ പിന്തുണക്കുന്നുന്നതോടെ കോൺഗ്രസിലെ നേതൃതര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങും.
ENGLISH NEWS SUMMARY: Ramesh Chennithala will be the inauguator at the samastha programme where VD Satheesan is not invited. Chennithala will inaugurate the session chaired by MK Munir MLA.After NSS and SNDP, with Samasta also supporting Chennithala, the leadership dispute in Congress will move to a new level.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here