വക്കം പുരുഷോത്തമൻ കോൺഗ്രസിന്‍റെ തലയെടുപ്പുള്ള നേതാവ്: രമേശ് ചെന്നിത്തല

കോൺഗ്രസിന്‍റെ തലയെടുപ്പുള്ള നേതാവായിരുന്നു അന്തരിച്ച വക്കം പുരുഷോത്തമനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഗവർണർക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തി. മന്ത്രിയെന്ന നിലയിൽ നടപ്പിലാക്കിയ കാര്യങ്ങൾ എന്നും ജനങ്ങൾ ഓർക്കുമെന്നും  കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ കാര്യങ്ങൾ അദ്ദേഹം ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ മൂന്ന് തവണ മന്ത്രിയായി. 2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

Also Read: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

ആന്‍ഡമാനില്‍ ലഫ്റ്റനന്റ് ഗവര്‍ണറും മിസോറാമിലും ത്രിപുരയിലും ഗവര്‍ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്ന വിശേഷണത്തിനും അര്‍ഹനായിരുന്നു. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്നതിൻ്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമൻ. ആറ്റിങ്ങലിൽ നിന്ന് അഞ്ചുവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: കേരളത്തിന്‍റെ എ ഐ ട്രാഫിക് സം‍വിധാനം മികച്ച മാതൃകയെന്ന് തമി‍ഴ്നാട് ഗതാഗത വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News