പത്മജ ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കെ കരുണാകരൻ്റെ മകളുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നും പാർട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു. അതെ സമയം പത്മജ പോയത് കോൺഗ്രസിനെ ബാധിക്കില്ലെന്നും കോൺഗ്രസിന് ദോഷമുണ്ടാകുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും രമേശ് ചെന്നിത്തല മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു .

Also Read: നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടൻ വീട്ടിലെ പക്വത ചോർന്നത് ശ്രദ്ധിച്ചില്ലത്രെ: പരിഹാസവുമായി ആര്യ രാജേന്ദ്രൻ

വർഗീയ ശക്തികൾക്കെതിരെ നിരന്തരം പോരാടിയ കരുണാകരന്റെ മകൾ പാർട്ടിയുടെ ഗുണഭോക്താവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജയിക്കുമെന്ന് പൂർണവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സീറ്റ് നൽകിയത്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി വിടുന്നത് ശരിയല്ല. ചെയ്തത് തെറ്റാണ്. പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Also Read: പ്രധാനമന്ത്രി എത്രതവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News