യാക്കോബായ സഭാ അധ്യക്ഷൻ്റെ നിര്യാണം, അനുശോചനം രേഖപ്പെടുത്തി രമേശ് ചെന്നിത്തല

യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വളരെക്കാലമായുള്ള അടുപ്പമാണ് അദ്ദേഹവുമായി ഉള്ളതെന്നും പ്രതിസന്ധി ഘട്ടങ്ങളിലെ ഉപദേശവും സ്നേഹവും ഒരിക്കലും മറക്കില്ലെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ALSO READ: കൊടകര കുഴൽപ്പണക്കേസ്, എതിർ പാർട്ടികൾക്കെതിരെ ഇ ഡിയെ ഉപയോഗിച്ച് അന്വേഷിക്കുന്നവർ ഇപ്പോൾ എന്താണ് അന്വേഷിക്കാത്തത്? ; എം.വി. ഗോവിന്ദൻ മാസ്റ്റർ

രമേശ് ചെന്നിത്തലയുടെ അനുശോചനക്കുറിപ്പിൻ്റെ പൂർണരൂപം:

യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്ത്യാഞ്ജലി. വ്യക്തിപരമായി അദ്ദേഹവുമായി ഏറെ അടുപ്പം വെച്ച് പുലർത്തിയിരുന്നു. വളരെക്കാലമായുള്ള അടുപ്പം കാരണം മിക്കവാറും കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് വിശ്വാസ സമൂഹത്തിന് ഒരു വലിയ നഷ്ടമാണ്. സഭയുടെ ഊർജ്ജവും ശക്തിയുമായിരുന്ന ബാവയ്ക്ക് ആദരാഞ്ജലികൾ. സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News