മന്നം ജയന്തി ആഘോഷങ്ങളുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത് അഭിമാനമായി കാണുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനുള്ള നന്ദി സുകുമാരന്‍ നായരോട് രേഖപ്പെടുത്തുന്നുവെന്നും അഭിമാന ബോധത്തോടെ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജീവിതത്തിലെ സൗഭാഗ്യം ആണിത്. നിലപാടുകളില്‍ അചഞ്ചലന്‍ ആയ നേതാവ് ആണ് സുകുമാരന്‍ നായര്‍ എന്ന് ചെന്നിത്തല വിശേഷിപ്പിച്ചു.
എന്റെ സന്നിഗ്ധഘട്ടത്തില്‍ എനിക്ക് അഭയം നല്‍കിയത് എന്‍എസ്എസ് ആയിരുന്നു. എന്‍എസ്എസുമായി ഉള്ള ബന്ധം ആര് വിചാരിച്ചാലും മുറിച്ചു കളയാന്‍ കഴിയില്ല. രാഷ്ട്രീയം മേഖലയില്‍ ജി സുകുമാരന്‍ നായര്‍ ഇടപെടുന്നത് ആശാവഹമാണ്.
തന്നെ പോലെ ഉള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് അതില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ ഉണ്ട്. മത നിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ്. എന്‍എസിനെതിരെ വരുന്ന അടിയും കല്ലും തടയാന്‍ ഉള്ള അദൃശ്യമായ വടി സുകുമാരന്‍ നായരുടെ കയ്യില്‍ ഇപ്പോഴും ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസ് മുദ്രയിലല്ലെന്നും ചെന്നിത്തലയുടെ രാഷ്ട്രീയം കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എല്ലാ നായന്മാര്‍ക്കും അവരുടെ ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. രമേശ് ചെന്നിത്തല കളിച്ചു വളര്‍ന്ന മണ്ണാണ് എന്‍എസ്എസ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാള്‍ അര്‍ഹന്‍ ആണ് ചെന്നിത്തലയെന്നും രമേശ് ചെന്നിത്തലയെ പുകഴ്ത്തി സുകുമാരന്‍ നായര്‍
നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരു നായര്‍ വരുന്നത് ആണ് പ്രശ്‌നം.മറ്റ് സമുദായിക സംഘടനകളില്‍ അവരുടെ ആളുകള്‍ വരുന്നത് ചര്‍ച്ച ചെയ്യുന്നില്ല. ചെന്നിത്തലയെ വിളിച്ചത് കോണ്‍ഗ്രസ് നേതാവായി അല്ല. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ വേണ്ടി അല്ല വിളിച്ചത്. അത്തരം ധാരണ ഉള്ളവര്‍ അത് മാറ്റണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here