‘കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ’: രമേശ് ചെന്നിത്തല

കെജ്‌രിവാളിൻ്റെ അറസ്റ്റോട് കൂടി ജനധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത് ആയിരം കോടി ഇലക്ട്രൽ ബോണ്ട് വഴി അഴുമതി നടത്തിയ ബിജെപിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം: മുഖ്യമന്ത്രി

അഴിമതി ആരോപണം ഉയർത്തി അർത്ഥരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബി.ജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരം. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബി ജെ പി ക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബി.ജെ.പി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ട് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News