‘ഇപ്പോൾ അനുശോചനത്തിന് മുൻ‌തൂക്കം, തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് ഉടൻ കടക്കും’; രമേശ് ചെന്നിത്തല

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നുവെന്ന സൂചന നൽകി രമേശ് ചെന്നിത്തല. കെ പി സി സിയുടെ അനുശോചന യോഗത്തിനുശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുമെന്ന് രമേശ് ചെന്നിത്തല സൂചന നൽകി.

ALSO READ: കുട്ടി പുരസ്‌കാരജേതാവിനെ തേടി മന്ത്രി സ്‌കൂളിൽ, തന്മയയ്ക്ക് വി ശിവൻകുട്ടിയുടെ സ്നേഹാദരം

24 നാണ് കെപിസിസിയുടെ ഔദ്യോഗിക അനുശോചന പരിപാടി നടക്കുക. തെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകും എന്നത് യാഥാർത്ഥ്യം തന്നെയാകും എന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്നും സൂചിപ്പിച്ചു. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻചാണ്ടിയാണ് മരിച്ച ശേഷം ഉള്ളതെന്നും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ALSO READ: ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്

പുതുപ്പളളിയിൽ കണ്ണുവെച്ച് നിരവധി നേതാക്കളാണ് കോൺഗ്രസിലുള്ളത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യു, നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം നെബു. എന്നിവരാണ് സീറ്റിൽ കണ്ണ് നട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News