പി സരിനോട് മോശമായി പെരുമാറിയ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും പെരുമാറ്റത്തിനെതിരെ രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റേത് നിഷ്കളങ്കമായ പെരുമാറ്റം എന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിച്ചത്.
രാഹുലിന്റെയും ഷാഫിയുടെയും അപക്വവും, ബഹുമാനമില്ലാത്തതുമായി പെരുമാറ്റത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റമെന്ന് എ കെ ബാലൻ പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാർഥിയും വടകര എംപിയും ചേർന്ന് ചെയ്ത പ്രവൃത്തി എതിർ സ്ഥാനാർഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും. തൻ്റെ ഫെയ്സ്ബുക്ക് പേജിൽ മനുഷ്യർ ഇത്ര ചെറുതായിപ്പോകുമോ? എന്ന തലക്കെട്ടോടെ ഇട്ട കുറിപ്പിൽ മന്ത്രി എം.ബി. രാജേഷ് ചോദിക്കുകയും ചെയ്തു.
എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here