യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ എതിപ്പ് രാഹുൽ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് വിവാദങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് പുതിയ നേതൃത്വത്തിന്റെ ചുമതലയേൽക്കൽ ചടങ്ങിലായിരുന്നു പ്രധാനപെട്ട കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളെ വേദിയിലിരുത്തി രമേശ് ചെന്നിത്തലയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് അത് രാഹുൽ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട് എന്നാണ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. എന്നാൽ ആരുടേയും പെട്ടിപിടിക്കാതെ പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരം ഉണ്ടായെന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിന് ഉണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ALSO READ: ‘പ്രതികളെ പിടികൂടുന്നത് വലിയ ദൗത്യമായിരുന്നു’; മന്ത്രി കെ എൻ ബാലഗോപാൽ
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ വസ്തുതാപരമായി പരിഹരിക്കുന്നതിന് പാർടിയിൽ മാർഗങ്ങളുണ്ട്. ലഭിച്ച പരാതികൾ അത്തരത്തിൽ പരിശോധിക്കുമെന്നായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഈ വിഷയത്തിൽ പറഞ്ഞത്. നിങ്ങൾ യൂത്ത് കോൺഗ്രസ് എന്ന ഒറ്റ ടീം ആയിരിക്കണം എന്നും എ ബി സി ഡി ടീം ആയിരിക്കരുത് എന്നുമായിരുന്നു പുതിയ നേതൃത്വത്തോട് കെ സി വേണുഗോപാലിന്റെ ഓർമപെടുത്തൽ.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തെന്ന പരാതികൾ നിലനിൽക്കെ യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here