കോൺഗ്രസിലെ ആഭ്യന്തര പോരിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. പാർട്ടിയിൽ പുന.സംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും യുവനേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാർട്ടിക്കുള്ളിൽ നേതൃമാറ്റ ചർച്ച നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും പലർക്കും അസംതൃപ്തി ഉണ്ടായേക്കാമെന്നും എന്നാൽ ചാണ്ടി ഉമ്മൻ്റെ അതൃപ്തി എന്തെന്ന് തനിയ്ക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മനുമായി താൻ സംസാരിക്കും. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതാണ് പാർട്ടി നേതൃത്വത്തിൻ്റെ ചുമതല.
അത് ഉണ്ടായിട്ടില്ലെന്ന ചാണ്ടി ഉമ്മൻ്റെ പ്രതികരണത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 ലെയും 2021ലെയും പ്രതിപക്ഷ നേതാവിൻ്റെ പ്രകടനം വിലയിരുത്താൻ താൻ ഇല്ല. യുവ നേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണം. തൻ്റെയീ വാക്കുകളിൽ എല്ലാമുണ്ടെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here