രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാരഹിതം; എ വിജയരാഘവൻ

A Vijayaraghavan

രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാരഹിതമാണെന്ന് എ വിജയരാഘവൻ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിധിക്കപ്പുറം ഉയർത്തില്ലെന്നും ജനങ്ങൾക്ക് ബാധ്യതയില്ലാത്ത രീതിയിൽ മാത്രമേ സർക്കാർ വൈദ്യുതിനിരക്കിൽ ഇടപെടുകയുള്ളൂ എന്നും എ വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസിനെക്കാൾ ജാഗ്രതയുള്ള സർക്കാരാണ് ഇടതുപക്ഷ സർക്കാറെന്നും, കേരളത്തിൽ വൈദ്യുതി ബോർഡിനെ വിഭജിക്കാനുള്ള കേന്ദ്ര നയം കോൺഗ്രസ്സാണ് കൊണ്ടുവന്നതെന്ന കാര്യം കോൺ​ഗ്രസ് മറക്കരുതെന്നും അദ്ദേ​ഹം പറഞ്ഞു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയറാണ്; മന്ത്രി സജി ചെറിയാൻ

സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിൻറെ പ്രതിബദ്ധതയിൽ ഒരു കുറവും വരില്ല. കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് വൈദ്യുതി ബോർഡിനെ വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചത്.

Also Read: പത്തു ദിവസത്തെ സന്ദർശനത്തിനായി, യാക്കോബായ സഭ പരമാധ്യക്ഷൻ കേരളത്തിലെത്തി

കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ആരാണ് വൈദ്യുതി വിതരണം എന്നത് ചെന്നിത്തല പരിശോധിക്കണം. ഈ സംസ്ഥാനങ്ങളിലെ അദാനിയുടെ വൈദ്യുതി വിതരണത്തെ പറ്റി ചെന്നിത്തല പരിശോധിക്കണമെന്നും എ വിജയ രാഘവൻ പറഞ്ഞു. വൈദ്യുതി ഉദ്യോഗസ്ഥർക്ക് വലിയ ജോലിഭാരമുണ്ട്. മാധ്യമങ്ങൾ തൊഴിലാളികളെ ചെറുതാക്കി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News