ആസിഫ് അലിയെ ഫോണില്‍ വിളിച്ച് രമേഷ് നാരായണന്‍; താരത്തിന്റെ മറുപടി ഇങ്ങനെ!

ആസിഫ് അലിയെ രമേഷ് നാരായണ്‍ ഫോണില്‍ ബന്ധപ്പെട്ടു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് രമേഷ് നാരായണ്‍ ആസിഫിനോട് പറഞ്ഞു.പരാതിയില്ലെന്നും സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകുമെന്നും ആസിഫ് അലി രമേഷ് നാരായണോട് പറഞ്ഞതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ALSO READ: ആസിഫിനെ ഓര്‍ത്ത് അഭിമാനം; പിന്തുണയുമായി അമല പോള്‍

അതേസമയം ആസിഫ് അലിയെ പിന്തുണച്ചു നടി അമല പോള്‍ രംഗത്തെി. താരത്തിനുണ്ടായ അപമാനത്തില്‍ ദുഖമുണ്ടെന്നു പറഞ്ഞ അമല അദ്ദേഹത്തിനെ ഓര്‍ത്ത് അഭിമാനമാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം മനോരഥങ്ങള്‍ എന്ന ആന്‍തോളജി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ മൊമന്റോ നല്‍കാന്‍ വന്ന ആസിഫ് അലിയെ അപമാനിച്ചത്. ഇതോടെ രമേഷ്് നാരായണന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ALSO READ: ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

ജീവിതത്തില്‍ പലവിധത്തിലുള്ള വിഷമ ഘട്ടങ്ങളുണ്ടാകാം. പലരും താഴ്ത്താന്‍ ശ്രമിക്കും. പക്ഷേ ഇന്നലെ എന്റെ സുഹൃത്ത് ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തതില്‍ അഭിമാനമുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News