‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

ആസിഫ് അലി നേരിട്ട ദുരനുഭവത്തെ മതപരമായ വിഷയമായി കാണരുതെന്ന് രമേശ് നാരായണന്റെ മറുപടി. മതമൈത്രി വേണമെന്നാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്നും, വർഗീയതയ്ക്ക് ഈ വിഷയം ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ രമേശ് നാരായണൻ പറഞ്ഞു.

ALSO READ: ‘ആ മാപ്പ് മനസിൽ നിന്ന് വന്നതല്ല, രമേശ് നാരായണന്‍ മുതിര്‍ന്ന സംഗീത സംവിധായകനാണെങ്കിൽ ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണ്’, പ്രതികരണവുമായി ധ്യാൻ

‘ആസിഫ് അലിയോട് വളരെ നന്ദിയുണ്ട്. കലാകാരൻ എന്ന നിലയിൽ ആസിഫ് ചെയ്തത് നല്ല കാര്യം. ആസിഫ് അലി എന്നെ വിളിച്ചിരുന്നു. കുറേനേരം സംസാരിച്ചു. അതിൽ സന്തോഷമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ അങ്ങനെ പെരുമാറി പോയതാണ്. ആസിഫ് അലിയെ നേരിട്ട് കാണും. സിനിമ സംഘടനകളിലെ ആരും തന്നോട് ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല’, വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രമേശ് നാരായണൻ പറഞ്ഞു.

ALSO READ: ‘ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് ഇതുവരെ എത്തിയത്, കൂടെ നിന്നതിന് നന്ദി, പക്ഷെ അത് ഹെയ്‌റ്റ് ക്യാമ്പയിനായി മാറരുത്’; മാതൃകാപരമായ മറുപടിയുമായി ആസിഫ് അലി

എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെ നടന്ന സംഭവമാണ് വിവാദത്തിലേക്ക് നയിച്ചത്. രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘടാകര്‍ വേദിയിലേക്ക് ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കുകയും, തുടർന്ന് സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ രമേശ് നാരായണന്‍ ആസിഫിന്റെ കൈയ്യില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറുകയും പിന്നാലെ അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം വീണ്ടും സ്വീകരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News