ഒടുവിൽ ആസിഫ് അലിയും… വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും?

എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടയിൽ നടൻ ആസിഫ് അലിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്ന സംഗീത സംവിധായകൻ രമേശ് നാരായണന്റെ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. സോഷ്യൽ മീഡിയയിലെങ്കിലും പൊളിച്ചെഴുതുന്ന പൊതുബോധങ്ങളിൽ അയാൾ വിമർശിക്കപ്പെടുമായിരിക്കാം. എന്നാൽ സവർണബോധവും താൻപോരായ്മയുമുള്ള ഇനിയും എത്രപേരുടെ മുഖങ്ങൾ വെളിപ്പെടാനുണ്ടെന്ന് ഇത്തരം ഓരോ സംഭവങ്ങളും നമ്മെ ഓർമപ്പെടുത്തുകയാണ്.

Also Read: കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘടാകര്‍ വേദിയിലേക്ക് ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകന്‍ ജയരാജിനെ വേദയിലേക്ക് വിളിച്ചുവരുത്തിയ രമേശ് നാരായണന്‍ ആസിഫിന്റെ കൈയ്യില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറുകയും പിന്നാലെ അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു. ആസിഫ് അലിയോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്നും ദൃശ്യങ്ങളില്‍ കാണാം.

Also Read: രോഗിക്ക് നേരെ വെടിവയ്പ്പ്; ദില്ലി ജി ടി ബി ആശുപത്രിയിൽ സമരം തുടർന്ന് ജീവനക്കാർ

ആസിഫ് അലിയെ പോലെ സ്വന്തം കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും ലക്ഷക്കണക്കിന് പേരുടെ മനസ്സിൽ ഇടംപിടിച്ച ഒരു കലാകാരനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് പല ഘടകങ്ങളാകാം. അതിൽ പ്രായവും, അനുഭവസമ്പത്തുമെല്ലാം ഉൾപ്പെടും. എന്തിനാണ് ഒരു മനുഷ്യന് പ്രായവും അനുഭവങ്ങളും? അത് മറ്റു മനുഷ്യന്റെ വില മനസ്സിലാക്കാനോ അതോ മറ്റു മനുഷ്യന് മേൽ തങ്ങളുടെ അഹങ്കാരം കൊണ്ട് ആധിപത്യം സ്ഥാപിക്കാനോ? ആർഎൽവി രാമകൃഷ്ണനും ആസിഫ് അലിയുമെല്ലാം അപമാനിക്കപ്പെടുമ്പോൾ വീണുടയുന്നത് പൊതുബോധം കൊണ്ട് കോട്ട കെട്ടി അതിലിരിക്കുന്ന അനേകം വിഗ്രഹങ്ങളാണ്. അത്തരം വിഗ്രഹങ്ങൾ ഇനിയും പൊളിഞ്ഞ് വീഴട്ടെ. കലയെ കലകൊണ്ട് മാത്രം മനുഷ്യർ അളക്കട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News