ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാത്ത സംഭവത്തിൽ ന്യായീകരിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എന്റെ ജീവിതത്തിൽ ആരെയും ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. ആസിഫ് അലിയെ എനിക്ക് ഏറെ ഇഷ്ടമാണ്. എന്താണ് അവിടെ സംഭവിച്ചത് എന്ന് അറിയില്ല. ആസിഫലിയുടെ കയ്യിൽ നിന്നും ഞാൻ ഉപഹാരം വാങ്ങിച്ചു, മുൻ നിരയിൽ ഒരുന്നതുകൊണ്ടു ജയരാജനെ കൂടെ വിളിച്ചു എന്നേ ഉള്ളു. ജയരാജ് വന്നപ്പോൾ ആസിഫ് അലി പോയി.
കരുതിക്കൂട്ടി ഒന്നും ചെയ്തിട്ടില്ല. ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അവിടെ എനിക്ക് മൊമെന്റോ തരും എന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മാപ്പു ചോദിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഒരിക്കലും ബോധപൂർവം ഒരു സംഭവം ഉണ്ടായിട്ടില്ല. ഇത് തെറ്റിദ്ധാരണയാണെന്നും രമേശ് നാരായണൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here