അടുപ്പക്കാരനായതിന്‍റെ കാരണം ഇതാണ്; മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വ്യക്തമാക്കി രമേശ് പിഷാരടി

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വ്യക്തമാക്കി രമേശ് പിഷാരടി. ഇന്ത്യ മുഴുവന്‍‍ ആദരിക്കുന്ന ഒരു മഹാനടന്‍ എന്തോ കാരണം കൊണ്ട് എനിക്കിത്തിരി മാര്‍ജന്‍ വരച്ച് തന്നത് സന്തോഷത്തോടെ അവാര്‍ഡ് കിട്ടിയ പോലെ സ്വീകരിക്കുന്നുവെന്നും മമ്മൂട്ടിയുടെ അടുപ്പക്കാരനായതിന്‍റെ കാരണം എന്താണെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല എന്നും പിഷാരടി പറഞ്ഞു.

ALSO READ:ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

അത് ചെയ്യാന്‍ പാടില്ല. അത് ചെയ്യുകയും ഇല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്നും അല്ലാതെ സിനിമക്കാരന്‍ എന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുത് എന്നും അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു.

കൂടാതെ മമ്മൂട്ടിക്കൊപ്പം നടക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനത്തിനും പിഷാരടി മറുപടി നൽകി.
മമ്മൂട്ടിയെ പോല വലിയ മനസിന് ഉടമയായ ഒരാള്‍ രാഷ്ട്രീയപരമായ കാര്യങ്ങളാലോ, മതപരമായ കാര്യങ്ങളാലോ ഒരാളെ അകറ്റി നിര്‍ത്തില്ല. പിഷാരടിയുടെ രാഷ്ട്രീയം വേറെയാണ് പിന്നെ മമ്മൂക്ക എന്തിന് കൂടെ കൂട്ടുന്നു എന്ന ചോദ്യമൊക്കെ വരുന്നത് ചെറിയ മനസുള്ളവരില്‍ നിന്നാണ് എന്നും പിഷാരടി പറഞ്ഞു.

കൂടാതെ മമ്മൂട്ടിയെ വച്ച് ഞാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല എന്നും ആ വേഷം ചെയ്തുടെ എന്ന് മമ്മൂട്ടി തന്നോട് ഇങ്ങോട്ടു വന്ന് ചോദിച്ചുവെന്നും പിഷാരടി ചോദിച്ചു. പക്ഷെ ഞാന്‍ ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ പിന്നീട് വന്ന സിബിഐ ഒഴികെ ഒരു പടത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അവസരം കിട്ടാന്‍ നടക്കുന്നു. ഇങ്ങനെ നടന്നാല്‍ അവസരം കിട്ടും എന്നൊക്കെ പറയുന്നത് അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ് എന്നും പിഷാരടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ: കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News