ഫ്രഞ്ച് പത്രത്തിന്‍റെ മുന്‍ പേജില്‍ മമ്മൂട്ടിയും ഭാര്യയും, ചിത്രം പങ്കുവെച്ച് പിഷാരടി

നടന്‍ മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ലഭ്യമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുമുണ്ട്. മമ്മൂട്ടിയുടെ ആദ്യകാലത്തുള്ള ചിത്രങ്ങള്‍ പലരും കൗതുകത്തിന്‍റെ പുറത്ത് പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ആരെയും ആകര്‍ഷിക്കുന്ന ഒരി ചിത്രമാണ് നടനും സംവിധായകനും കൊമീഡിയനുമായ രമേഷ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ALSO READ: വിക്രമിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

ഒരു ഫ്രഞ്ച് പത്രത്തിന്‍റെ മുന്‍ പേജിലെ ലീഡ് ഫോട്ടോയില്‍ മമ്മൂട്ടിയും ഭാര്യയും. ‘ലെ പെറ്റിറ്റ് അസുര്‍’ എന്ന പ്രസിദ്ധീകരണത്തിന്‍റെ മുന്‍ പേജിലാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഇടംപിടിച്ചത്. ഫ്രാന്‍സിലെ നൈസ്  എന്ന സിറ്റിയുടെ എഡിഷനിലെ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

മഹത്വത്തിന്‍റെ തിളക്കം, നൈസ് നഗരത്തെ ആകര്‍ഷണീയമാക്കി താരങ്ങളായ അതിഥികള്‍ എന്നാണ് പത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ചിത്രത്തില്‍ ഉണ്ടെങ്കിലും അവരാരെന്ന് വ്യക്തമല്ല.

ALSO READ: ഇടവേളയില്ലാതെ തലപ്പത്ത്; ഇടവേള ബാബുവിന് ‘അമ്മ’യുടെ ആദരം

” ‘ബിഗ് ബി’റേക്കിംഗ്. ഫ്രഞ്ച് പത്രത്തിന്‍റെ  ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ” – ഫേസ്ബുക്ക് പോസ്റ്റിന് തലക്കെട്ടായി പിഷാരടി കുറിച്ചു.

എന്നാല്‍ ഏത് ദിവസം ഇറങ്ങിയ പത്രമാണിതെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News