രാമേശ്വരം കഫേ സ്ഫോടനക്കേസ്; ഒരാൾ അറസ്റ്റിൽ

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മുസമ്മിൽ ശരീഫ് എന്ന് എൻഐഎ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്.

ALSO READ: നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കര്‍ണാടകയില്‍ 12 ഇടങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ച് ഇടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഒരു സ്ഥലത്തുമായാണ് റെയ്ഡ് നടത്തിയത്. തിരിച്ചറിഞ്ഞ മറ്റ് പ്രതികള്‍ക്ക് സഹായം എത്തിച്ചുനല്‍കിയത് ഇയാളായിരുന്നു. മാര്‍ച്ച് 1നാണ് ബംഗളൂരുവിലെ കഫേയില്‍ സ്‌ഫോടനം നടന്നത്. 10 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

ALSO READ: ഡിവൈഎഫ്ഐ നേതാവിനെതിരെ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധം ശക്തമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News