വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങേകി രാംരാജ് കോട്ടണും. വയനാട്ടിലെ അപ്രതീക്ഷിത ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത് രാംരാജ് കോട്ടണ്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് മുഖ്യമന്ത്രിയെ തൃശ്ശൂരില്‍ സന്ദര്‍ശിച്ച് കമ്പനിയുടെ ചെയര്‍മാന്‍ കെ.ആര്‍. നാഗരാജന്റെ പേരിലുള്ള സഹായം കമ്പനി പ്രതിനിധികള്‍ സര്‍ക്കാരിനു കൈമാറി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ജയറാമും രാംരാജിന്റെ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.
ജയറാം 5 ലക്ഷം രൂപയാണ് വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി കൈമാറിയത്. കൂടാതെ വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ സമീപ ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുന്ന ജയറാം ധനസഹായത്തിനു പുറമേ 25 ലക്ഷം രൂപ വിലമതിക്കുന്ന രാംരാജിന്റെ മുണ്ടുകളും ഷര്‍ട്ടുകളും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈമാറുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനും വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകുന്നതിനും ഉദ്ദേശിച്ചുള്ള സഹായം വയനാടിനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണെന്ന് ചെയര്‍മാന്‍ കെ.ആര്‍. നാഗരാജന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here