സൗദി അറേബ്യയില ദമാം ഖത്തീഫ് സെന്റര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ 71 ദിവസമായി കോമാ സ്റ്റേജില്‍ ചികിത്സയില്‍ തുടരുന്ന 29 വയസുകാരനായ റംസലിനെ നാട്ടിലെത്തിച്ച് തുടർ ചികിത്സ നടത്താൻ സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായം പ്രതീക്ഷിച്ച് കുടുംബം. സൗദി അറേബ്യയിലുള്ള സൈനര്‍ജി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന റംസലിന്, കമ്പനിയിലെ ജോലിക്കാരുമായി സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
ഇതുവരെയുള്ള ചികിത്സയ്ക്ക് 60 ലക്ഷത്തോളം രൂപ ആയിക്കഴിഞ്ഞു. കേരളത്തില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുന്നതിനാണ് കുടുംബം ആഗ്രഹിക്കുന്നത്. കേരളത്തിലെ പല ഹോസ്പിറ്റലുകളും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡോ. അത്തീഷ് കെയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
Read Also: പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവൻ ജനങ്ങളും ഒപ്പം നിന്നത് വിജയിപ്പിക്കണം: ടിപി രാമകൃഷ്ണൻ
എയര്‍ ആംബുലന്‍സില്‍ വേണം റംസലിനെ കേരളത്തില്‍ എത്തിക്കാന്‍. ഇതിന് നോര്‍ക്കയുടെയും ഇന്ത്യൻ എംബസിയുടെയും സഹായം ആവശ്യമുണ്ട്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷവും ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വരും. ഇതിനെല്ലാം സുമനസ്സുകളുടെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മലയോര ഗ്രാമത്തിലെ റംസലിൻ്റെ കുടുംബം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here